ദുബായ്: രാജ്യത്ത് താപനില ഉയരുമെന്ന് മുന്നറിയിപ്പ്. പലയിടങ്ങളിലും 47 ഡിഗ്രിവരെ താപനില ഉയർന്നേക്കാം. പുറത്ത് പോകുന്നവർ അതിനുളള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ധാരാളം വെളളം കുടിക്കണമെന്നും ആരോഗ്യരംഗത്തുളളവർ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം, പൊടിക്കാറ്റ് അടിക്കാനുളള സാധ്യതയുളളതിനാല്‍ അലർജിയടക്കമുളള രോഗങ്ങളുളളവർ മുന്‍കരുതലെടുക്കണം. കാഴ്ചപരിധി 2000 മീറ്ററായി ചുരുങ്ങും. വാഹനമോടിക്കുമ്പോള്‍ ജാഗ്രത വേണം. അന്തരീക്ഷ ഈർപ്പവും വർദ്ധിക്കും.വെള്ളിയാഴ്ച രാവിലെയും മഞ്ഞിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പ് വ്യക്തമാക്കുന്നു