ഡിജിറ്റല്‍ പഠനോപാധികള്‍ ഇല്ലാത്ത കുട്ടികളുടെ കണക്കെടുത്ത് വിദ്യാഭ്യാസ വകുപ്പ്

ഡിജിറ്റല്‍ പഠനോപാധികള്‍ ഇല്ലാത്ത കുട്ടികളുടെ കണക്കെടുത്ത് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് ഡിജിറ്റല്‍ പഠനോപാധികള്‍ ഇല്ലാത്ത കുട്ടികളുടെ കണക്കെടുക്കുന്നു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഇല്ലാത്തവരുടെ കണക്കെടുപ്പ് നടത്തുന്നത്.

ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് എന്നിവ ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ കണക്കെടുപ്പ് തുടങ്ങി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലാണ് കണക്കെടുപ്പ് നടന്നത്. റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം സര്‍ക്കാരിന് കൈമാറും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള സഹായ സമിതികള്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്യും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.