അബുദാബി: മാസ്കും ഗ്ലൗസും അലക്ഷ്യമായി വലിച്ചെറിഞ്ഞാല്‍ പിഴ കിട്ടുമെന്ന് ഓർമ്മപ്പെടുത്തി അബുദാബി പോലീസ്. വാഹനങ്ങളില്‍ നിന്നാണ് ഇവ വലിച്ചെറിയുന്നതെങ്കില്‍ 1000 ദിർഹമാണ് പിഴ.
സാമൂഹികവും പാരിസ്ഥിതികവുമായ സുരക്ഷ മുന്‍നിർത്തി ഇത്തരം പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കണം. സമൂഹത്തിന്റെ ആരോഗ്യമാണ് പ്രധാനമെന്നും ട്വീറ്റ് ഓർമ്മിപ്പിക്കുന്നു.