രാഹുല്‍ഗാന്ധിയുമായി ചെന്നിത്തലയുടെ കൂടിക്കാഴ്ച ഇന്ന്

രാഹുല്‍ഗാന്ധിയുമായി  ചെന്നിത്തലയുടെ കൂടിക്കാഴ്ച ഇന്ന്

ന്യൂഡൽഹി: രാഹുല്‍ ഗാന്ധിയും രമേശ് ചെന്നിത്തലയും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. ഇന്നലെ ഡൽഹിയിലെത്തിയ ചെന്നിത്തല ഇന്ന് ഉച്ചയോടെയാണ് രാഹുല്‍ ഗാന്ധിയെ കാണുന്നത്.

പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കിയ സാഹചര്യത്തിലുള്ള അതൃപ്തി പരിഹരിക്കാനാണ് രാഹുല്‍ രമേശ് ചെന്നിത്തലയെ വിളിപ്പിച്ചത്. വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കേണ്ടി വന്ന സാഹചര്യം രാഹുല്‍ വിശദീകരിക്കും. മാറ്റം വേണമെന്ന പൊതുവികാരമാണ് ഹൈക്കമാന്‍ഡിന് ലഭിച്ച സന്ദേശങ്ങളില്‍ ഉണ്ടായിരുന്നത് എന്ന കാര്യം ബോധ്യപ്പെടുത്തും.

പുതിയ ചുമതലകള്‍ നല്‍കുന്നതില്‍ രമേശ് ചെന്നിത്തലയുടെ നിലപാടുകൂടി അറിഞ്ഞശേഷമായിരിക്കും ഹൈക്കമാന്‍ഡ് തീരുമാനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.