മെഡിക്കല്‍ എന്‍ജിനീയറിങ് പ്രവേശനം: അപേക്ഷ ജൂണ്‍ 21 വരെ സമര്‍പ്പിക്കാം

മെഡിക്കല്‍ എന്‍ജിനീയറിങ് പ്രവേശനം: അപേക്ഷ ജൂണ്‍ 21 വരെ സമര്‍പ്പിക്കാം

തിരുവനന്തപുരം: മെഡിക്കല്‍ എന്‍ജിനീയറിങ് പ്രവേശനം അപേക്ഷ ജൂണ്‍ 21 വരെ നല്‍കാം. ആര്‍കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷകള്‍ പ്രവേശനപരീക്ഷ കമീഷണറുടെ വെബ്‌സൈറ്റിലൂടെ (www.cee.kerala.gov.in)ജൂണ്‍ 21ന് വൈകീട്ട് അഞ്ച് വരെ സമര്‍പ്പിക്കാം.
അനുബന്ധരേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30 ആണ്.അപേക്ഷ സമര്‍പ്പിക്കുന്നതിനും അനുബന്ധരേഖകള്‍ സമര്‍പ്പിക്കുന്നതിനുമുള്ള സമയം ദീര്‍ഘിപ്പിക്കില്ലെന്ന് പ്രവേശന പരീക്ഷ കമീഷണര്‍ അറിയിച്ചു.
നീറ്റ് യു.ജി -2021 പരീക്ഷക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ കേരളത്തിലെ സര്‍ക്കാര്‍, സ്വാശ്രയ കോളജുകളില്‍ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ജൂണ്‍ 21ന് മുമ്പായി കീം വഴി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. നിശ്ചിതതീയതിക്ക് ശേഷം പ്രവേശനപരീക്ഷാ കമീഷണര്‍ക്ക് നേരിട്ടോ തപാലിലോ ഇ-മെയിലിലോ ലഭിക്കുന്ന അപേക്ഷകളും സര്‍ട്ടിഫിക്കറ്റുകളും പരിഗണിക്കില്ല.
ഏതെങ്കിലും ഒരു കോഴ്‌സിനോ എല്ലാ കോഴ്‌സുകളിലേക്കുമോ ഉള്ള പ്രവേശനത്തിന് ഒരു ഓണ്‍ലൈന്‍ അപേക്ഷ മാത്രമേ സമര്‍പ്പിക്കാന്‍ പാടുള്ളൂ. പ്രോസ്‌പെക്ടസ് പ്രവേശനപരീക്ഷാ കമീഷണറുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471-2525300.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.