സൂപ്പർമാർക്കറ്റില്‍ ദുബായ് ഭരണാധികാരിയുടെ അപ്രതീക്ഷിത സന്ദ‍ർശനം

സൂപ്പർമാർക്കറ്റില്‍ ദുബായ് ഭരണാധികാരിയുടെ അപ്രതീക്ഷിത സന്ദ‍ർശനം

ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇംപ്രോംപ്റ്റ് സൂപ്പർമാർക്കറ്റില്‍ അപ്രതീക്ഷിത സന്ദർശനം നടത്തി. ആ സമയത്ത് സൂപ്പർമാർക്കറ്റിലുണ്ടായിരുന്നവർ പങ്കുവച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം ലോകമറിഞ്ഞത്.

ജൂണ് 18 നാണ് വീഡിയോ പോസ്റ്റ് ചെ്യതിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനകം തന്നെ വൈറലാണ് വീഡിയോ. സഹപ്രവർത്തകർക്കൊപ്പമാണ് അദ്ദേഹം എത്തിയത്. ഇതിനും മുന്‍പും ഇത്തരം അപ്രതീക്ഷിത സന്ദ‍ർശനങ്ങള്‍ ദുബായ് ഭരണാധികാരി നടത്തിയിട്ടുണ്ട്.

2019 ല്‍ കോവിഡ് കാലത്തിന് മുന്‍പ് ദുബായ് ക്രീക്കില്‍ അപ്രതീക്ഷിതമായി എത്തി അബ്രയില്‍ സഞ്ചരിച്ചു. ദേരയിലെ ഗോള്‍ഡ് സൂഖിലും അദ്ദേഹം എത്തിയിരുന്നു.

ദുബായ് ഫ്രയിം, സിറ്റി വാക്ക്, ഗ്ലോബല്‍ വില്ലേജ്, അപ്രതീക്ഷിതമായി ദുബായ് ഭരണാധികാരിയെത്തിയ മറ്റിടങ്ങളാണ്.
2016ൽ സർക്കാർ ഓഫിസിലും അദ്ദേഹം അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.