കെ.വൈ.സി. വെരിഫിക്കേഷന്റെ പേരില്‍ തട്ടിപ്പ്: മുന്നറിയിപ്പുമായി പൊലീസ്

കെ.വൈ.സി. വെരിഫിക്കേഷന്റെ പേരില്‍ തട്ടിപ്പ്: മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: കെ.വൈ.സി വെരിഫിക്കേഷന്റെ പേരില്‍ നടക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. കെ.വൈ.സി. വിവരങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് നേരിട്ടോ, ഔദ്യോഗിക സംവിധാനം വഴിയോ മാത്രം സമര്‍പ്പിക്കണമെന്നാണ് പോലീസിന്റെ നിര്‍ദേശം. തട്ടിപ്പില്‍ കുരുങ്ങാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ട്.

''കസ്റ്റമേഴ്‌സിന്റെ വിവരങ്ങള്‍ ഉറപ്പുവരുത്തുന്നതിന് ബാങ്കിങ്, ഇന്‍ഷുറന്‍സ് കമ്പനികളും മൊബൈല്‍ സേവന ദാതാക്കളും വിവരങ്ങള്‍ ശേഖരിക്കാറുണ്ട്. ഈയിടെയായി ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങള്‍ ഇതിന്റെ പേരില്‍ വ്യാജസന്ദേശങ്ങള്‍ അയച്ചു ആളുകളെ കബളിപ്പിച്ചു പണം തട്ടുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവരങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് നേരിട്ടോ, ഔദ്യോഗിക സംവിധാനങ്ങള്‍ വഴിയോ മാത്രം സമര്‍പ്പിക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.