കേരളത്തില്‍ ഡെല്‍റ്റ പ്ലസ് വകഭേദം ; നാല് വയസുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കേരളത്തില്‍ ഡെല്‍റ്റ പ്ലസ് വകഭേദം ; നാല് വയസുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

പാലക്കാട്: കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് കേരളത്തില്‍ കണ്ടെത്തി. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്.

പത്തനംതിട്ട കടപ്ര പഞ്ചായത്തിലാണ് നാല് വയസുകാരനാണ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്. ജില്ലയില്‍ കൂടുതല്‍ ജാഗ്രത വേണമെന്നു കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കടപ്ര പഞ്ചായത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും കലക്ടര്‍ നിര്‍ദേശിച്ചു.

പാലക്കാട് രണ്ട് പേര്‍ക്കാണ് ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ നടത്തിയ പരിശോധനയിലാണ് പുതിയ വൈറസ് വകഭേദം കണ്ടെത്തിയത്. രോഗവ്യാപന ശേഷി കൂടുതലുള്ളതാണ് ഡെല്‍റ്റ പ്ലസ് വകഭേദം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.