ദുബായ്: യുഎഇ നിർമ്മിത കോവിഡ് വാക്സിന്‍ ഹയാത്ത് വാക്സ് വിതരണം രാജ്യത്ത് ആരംഭിച്ചു. 18 വയസിനുമുകളിലുളളവർക്ക് ആരോഗ്യ പ്രതിരോധമന്ത്രാലയത്തിന്റെ കോവിഡ് 19 യുഎഇ ആപ്പിലൂടെ വാക്സിനായി ബുക്ക് ചെയ്യാം.
അഞ്ച് വിഭാഗങ്ങള്‍ക്കാണ് നിലവില്‍ വാക്സിന്‍ നല്‍കുന്നത്. കുടുംബം, ജിസിസി പൗരന്മാർ, താമസക്കാർ, സ്വദേശികള്‍, ജോലിക്കാർ. സിനോഫാമിന്റേയും ജി 42 ന്റേയും സഹകരണത്തോടെയാണ് പ്രാദേശികമായി ഹയാത്ത് വാക്സ് നിർമ്മിച്ചത്.
റാസല്‍ഖൈമ ആസ്ഥാനമായുളള ജുല്‍ഫറാണ് ഹയാത്ത് വാക്സ് ഉത്പാദിപ്പിക്കുന്നത്. അതേസമയം 12 വയസിന് മുകളിലുളള കുട്ടികള്‍ക്ക് കോവിഡ് 19 യുഎഇ ആപ്പിലൂടെ ഫൈസർ- ബയോടെക് വാക്സിനായി ബുക്ക് ചെയ്യാവുന്നതാണ്.