യുഎഇയില്‍ ഇന്നും മഴ പ്രതീക്ഷിക്കാം

യുഎഇയില്‍ ഇന്നും മഴ പ്രതീക്ഷിക്കാം

ദുബായ്: രാജ്യത്ത് ചിലയിടങ്ങളില്‍ ഇന്നും മഴപ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഇന്നലെ വിവിധ ഇടങ്ങളില്‍ മഴ പെയ്തിരുന്നു. ഇന്ന് അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. കിഴക്കന്‍ മേഖലകളിലും തെക്കുപടിഞ്ഞാറന്‍ മേഖലകളിലും പൊടിക്കാറ്റടിക്കും. ചിലയിടങ്ങളില്‍ മഴയും പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.