ഇന്ത്യയില്‍ നിന്ന് ജൂലൈ ആറുവരെ ദുബായിലേക്ക് വിമാനസർവ്വീസുകളില്ലെന്ന് എയർഇന്ത്യ

ഇന്ത്യയില്‍ നിന്ന്  ജൂലൈ ആറുവരെ ദുബായിലേക്ക് വിമാനസർവ്വീസുകളില്ലെന്ന് എയർഇന്ത്യ

ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുളള വിമാനസർവ്വീസ് ജൂലൈ ആറുവരെ നിർത്തിവച്ചതായി എയർഇന്ത്യ.യാത്രാക്കാ‍ർക്കുളള മറുപടിയെന്ന രീതിയിലാണ് എയർ ഇന്ത്യയുടെ അറിയിപ്പ്.

യു.എ.ഇയിലെ യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ജൂലൈ ആറ്​ വരെ വിമാനസർവീസ്​ ഉണ്ടാവില്ലെന്നും കൂടുതൽ വിവരങ്ങൾ വെബ്​സൈറ്റിലൂടെയും ട്വിറ്റർ പേജിലൂടെയും അറിയിക്കാമെന്നുമാണ്​ വിമാനകമ്പനിയുടെ വിശദീകരണം.

രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവർക്ക് ഇന്ന് മുതല്‍ മടങ്ങിയെത്താമെന്നാണ് ദുബായ് ദുരന്തനിവാരണസമിതി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പ്രവേശനത്തിലെ പല കാര്യങ്ങളിലും അവ്യക്തത നിലനില്‍ക്കുന്നതിനാലാണ് വിമാനകമ്പനികള്‍ ഇത്തരത്തിലുളള തീരുമാനത്തിലേക്ക് എത്തിയതെന്നാണ് സൂചന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.