അബുദാബി: യുഎഇയില്‍ ഇന്ന് 1988 പേരില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. 249333 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. ആറ് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 1922 പേരാണ് രോഗമുക്തി നേടിയത്.
രാജ്യത്ത് ഇതുവരെ 618148 പേരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുളളത്. 597008 പേർ രോഗമുക്തരായപ്പോള്‍ 1773 മരണവും സ്ഥിരീകരിച്ചു.
കോവിഡ് ബാധിച്ച് ഒമാനില്‍ ഇന്ന് 34 മരണം സ്ഥിരീകരിച്ചു. 2047 പേരില്‍ രോഗം പുതുതായി സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് 2816 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുളളത്.