മക്കയില്‍ മലയാളി നഴ്‌സിന്റെ ആത്മഹത്യ; സ്ത്രീധന പീഡനം മൂലമെന്ന് കുടുംബം

മക്കയില്‍ മലയാളി നഴ്‌സിന്റെ ആത്മഹത്യ; സ്ത്രീധന പീഡനം മൂലമെന്ന് കുടുംബം

കൊല്ലം: മക്കയില്‍ മലയാളി നഴ്‌സ് ജീവനൊടുക്കിയത് സ്ത്രീധന പീഡനം മൂലമാണെന്ന ആരോപണവുമായി കുടുംബം രംഗത്ത്. കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യയിലെ താമസ സ്ഥലത്ത് കൊല്ലം അഞ്ചല്‍ സ്വദേശിനി മുഹ്സിനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനെ വീഡിയോ കോള്‍ വിളിച്ചു കൊണ്ട് മുഹ്‌സിന ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് കുടുംബം ആരോപിക്കുന്നത്.

കൊല്ലം ശാസ്താംകോട്ട സ്വദേശിനി വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ സ്ത്രീധന പീഡന പരാതികള്‍ ഉയര്‍ന്നു വരുന്നതിനിടെയാണ് മുഹ്സിനയുടെ കുടുംബവും ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്. മുഹ്‌സിനയുടെ ഭര്‍ത്താവ് സമീര്‍ റിയാദിലാണ്. മൂന്ന് വയസുള്ള ഒരു കുട്ടിയുണ്ട്. വിവരമറിഞ്ഞ് സമീര്‍ മക്കയിലെത്തിയിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് സമീറിനെതിരെ യുവതിയുടെ കുടുംബം പുനലൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.