മന്ത്രി റോഷി അഗസ്റ്റിന്‍ കുട്ടനാട് സന്ദര്‍ശിക്കും

മന്ത്രി റോഷി അഗസ്റ്റിന്‍ കുട്ടനാട് സന്ദര്‍ശിക്കും

ആലപ്പുഴ: ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ കുട്ടനാട് സന്ദര്‍ശിക്കും. കുട്ടനാട്ടിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ജൂണ്‍ 25ന് രാവിലെ പതിനൊന്ന് മണിക്കാണ് മന്ത്രിയുടെ സന്ദര്‍ശനം.

നെടുമുടി ബോട്ടു ജെട്ടിയില്‍ എത്തുന്ന മന്ത്രി, വടക്കേക്കരി, മാടത്താനിക്കരി എന്നീ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് ചമ്പക്കുളം പാരീഷ് ഹാളില്‍ ജലവിഭവവകുപ്പ് ഉദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും ചര്‍ച്ച നടത്തും. യോഗത്തില്‍ തോമസ് കെ തോമസ് എംഎല്‍എ, കുട്ടനാട് പാക്കേജ് ചീഫ് എന്‍ജിനീയര്‍, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.