തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ധന വില ഇന്നും കൂടി. പെട്രോള്‍ വില 100 കടന്നു. അടുത്തടുത്ത ദിവസങ്ങളിൽ വീണ്ടും എണ്ണ കമ്പനിക ഇന്ധനവില ഉയർത്തിയതോടെ കേരളത്തിലും പെട്രോൾ വില സെഞ്ചുറി അടിച്ചത്. പാറശാലയിലാണ് ആദ്യമായി പെട്രോള്‍ വില സെഞ്ച്വറി അടിച്ചത്. ഇന്ന് 100. 04 രൂപയാണ് പാറശാലയിലെ ഒരു ലിറ്ററിന്റെ വില.
ഇന്ന് പെട്രോള്‍ വില 26 പൈസ കൂടിയതോടെയാണ് വില പുതിയ ഉയരങ്ങളില്‍ എത്തിയത്. വെറും 132 ദിവസങ്ങള്‍ കൊണ്ടാണ് 90 രൂപയുണ്ടായിരുന്ന പെട്രോള്‍ വില 100 കടന്നത്.
തിരുവനന്തപുരത്തും പെട്രോള്‍ വില 100 ന് അടുത്താണ്. 99. 80 രൂപയാണ് വില. കൊച്ചിയില്‍ പെട്രോളിന് 97. 86 രൂപയായി ഉയര്‍ന്നു. കൂടാതെ ഡീസലിന് 8 പൈസയും കൂടി. ഇതോടെ ഒരു ലിറ്റര്‍ ഡീസലിന് തിരുവനന്തപുരത്ത് 95.62 രൂപയും കൊച്ചിയിലെ 94. 79 യും നല്‍കണം. 22 ദിവസത്തിനിടെ 12ാം തവണയാണ് ഇന്ധന വില കൂടുന്നത്.