കൊച്ചി: റാപിഡ് പിസിആർ പരിശോധനാ സൗകര്യം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സജ്ജമെന്ന് കോച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ( സിയാല്‍) അറിയിച്ചു.
ഇന്ത്യയിൽ നിന്നും ദുബായിലേക്കുള്ള യാത്രക്ക് നിർദ്ദേശിക്കപ്പെട്ട നാല് മണിക്കൂറിനുളളിലാണ് റാപ്പിഡ് പി സി ആർ ടെസ്റ്റിന് എടുക്കേണ്ടത്. കൊച്ചി വിമാനത്താവളത്തിൽ സിയാല്‍ ഡിപ്പാർച്ചർ ടെർമിനൽ മൂന്നിൽ D 2 എന്നെഴുതിയ തൂണിന്റെ അടുത്താണ് ഇതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഇനി യാത്രക്കാർക്ക് ഷെഡ്യൂളും മറ്റ് യാത്രാ അനുമതിയും കിട്ടുന്ന മുറക്ക് റാപ്പിഡ് പി സി ആർ എടുക്കാവുന്നതാണെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.