തിരുവനന്തപുരം: പരാതി പറയാന്‍ വിളിച്ച യുവതിയോട് കയര്‍ത്ത് സംസാരിച്ച സംഭവത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ക്ഷുഭിതയായി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. സ്വമേധയയായി തങ്ങള്‍ പരാതിയെടുക്കണമെങ്കില്‍ പരാതി ലഭിക്കണം. അല്ലെങ്കില്‍ പബ്ലിക്കായി പറയണമെന്നും ജോസഫൈന്‍ പറഞ്ഞു.
'ഞങ്ങളും സാധാരണ സ്ത്രീകളാണ്. പൊലീസ് സ്റ്റേഷനില്‍ പോയി പരാതി കൊടുക്കൂ എന്നാണ് പറഞ്ഞത്. തെറി പറഞ്ഞിട്ടില്ല. അനുഭവിച്ചോളൂ എന്ന് പറഞ്ഞിട്ടില്ല. ആ അര്‍ത്ഥത്തില്‍ അല്ല പറഞ്ഞത്. ആത്മാര്‍ത്ഥതയോടെയും സത്യസന്ധതയോടെയുമാണ് പറഞ്ഞതെന്നും' ജോസഫൈന്‍ വ്യക്തമാക്കി.
ജോസഫൈന് എതിരെ കേസ് എടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. സംഭവത്തില്‍ എം.സി ജോസഫൈനെ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആവശ്യപ്പെട്ടു. ജോസഫൈന്റെ പരിഗണനയില്‍ വന്ന എല്ലാ കേസുകളിലും അടിയന്തരമായ പുനരന്വേഷണം നടത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.