അബുദാബി: യുഎഇയില്‍ ഇന്ന് 2,161പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 282345 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. രണ്ട് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 2123 പേരാണ് രോഗമുക്തി നേടിയത്.
രാജ്യത്ത് ഇതുവരെ 620,309 പേരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുളളത്. 599,131പേർ രോഗമുക്തരായപ്പോള്‍ 1775 മരണവും സ്ഥിരീകരിച്ചു.