ദേശീയ സമ്പാദ്യ പദ്ധതിയുടെ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്: ഏജന്റ് അറസ്റ്റില്‍

ദേശീയ സമ്പാദ്യ പദ്ധതിയുടെ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്: ഏജന്റ് അറസ്റ്റില്‍

കോഴിക്കോട്: തപാല്‍ വകുപ്പിന്റെ ദേശീയ സമ്പാദ്യ പദ്ധതിയുടെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയ ഏജന്റ് അറസ്റ്റില്‍. മണിയൂര്‍ പഞ്ചായത്തിലെ എളമ്പിലാട് പുതുക്കോട്ട് ശാന്ത (60) യെയാണ് പയ്യോളി സി ഐ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പയ്യോളി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

എളമ്പിലാട്, മുതുവന, കുറുന്തോടി, കുന്നത്തുകര പ്രദേശങ്ങളിലെ നൂറിലധികം നിക്ഷേപകരായ വീട്ടമ്മമാരുടെ ലക്ഷങ്ങളാണ് പദ്ധതിയുടെ മറവില്‍ സ്ത്രീ തട്ടിയെടുത്തത്. അഞ്ച് വര്‍ഷത്തേക്ക് പതിനായിരങ്ങള്‍ മുതല്‍ മൂന്ന് ലക്ഷം രൂപ വരെയുള്ള നിക്ഷേപ പദ്ധതികളിലാണ് വന്‍തട്ടിപ്പ് നടന്നിരിക്കുന്നത്. മാസത്തില്‍ വീടുകളില്‍ നിന്ന് ശേഖരിക്കുന്ന പണം കാര്‍ഡില്‍ രേഖപ്പെടുത്തി നല്‍കുന്നുവെങ്കിലും പണം വടകര ഹെഡ് പോസ്റ്റാഫീസില്‍ ഏജന്റ് അടച്ചിട്ടില്ലെന്ന് നിക്ഷേപകരുടെ അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.