സംസ്ഥാനത്ത് പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവര്‍ക്കും ഉപാധികളില്ലാതെ വാക്‌സീന്‍ നല്‍കും

സംസ്ഥാനത്ത് പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവര്‍ക്കും ഉപാധികളില്ലാതെ വാക്‌സീന്‍ നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്ത് പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവര്‍ക്കും ഉപാധികളില്ലാതെ കോവിഡ് പ്രതിരോധ വാക്‌സീന്‍ നല്‍കും. 18ന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഒറ്റ വിഭാഗമായി കണക്കാക്കി വാക്‌സീന്‍ നല്‍കാനാണ് തീരുമാനം.

ഗുരുതര രോഗികള്‍ അടക്കമുള്ള മുന്‍ഗണനാ ഗ്രൂപ്പുകള്‍ നിലനില്‍ക്കും. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. വാക്‌സിന്‍ സൗജന്യ വിതരണം കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെയാണ് ഇത്തരമൊരു തീരുമാനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.