ഡെല്‍റ്റയുടെ വകഭേദം കോഴിക്കോടും; നാല് പേര്‍ ചികിത്സയില്‍

ഡെല്‍റ്റയുടെ വകഭേദം കോഴിക്കോടും; നാല് പേര്‍ ചികിത്സയില്‍

കോഴിക്കോട്: ഡെല്‍റ്റ വൈറസിന്റെ വകഭേദം കോഴിക്കോട് നാല് പേരിൽ കണ്ടെത്തി. മുക്കം ​ന​ഗരസഭാ പരിധിയിലുള്ളവര്‍ക്കാണ് വൈറസിന്റെ വകഭേദം സ്ഥിരീകരിച്ചത്.

മെയ് 20ന് പരിശോധിച്ചവരിലാണ് കോവിഡ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. നേരത്തെ പാലക്കാട്ടും പത്തനംതിട്ടയിലും ഡെല്‍റ്റ പ്ലസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് പത്തനംതിട്ട കടപ്ര പഞ്ചായത്ത്, പാലക്കാട് കണ്ണാടി, പറളി, പിരായിരി പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണം ശക്തമാക്കിയിരുന്നു.

പാലക്കാട്ട് ഡെല്‍റ്റ വകഭേദം കണ്ടെത്തിയ പറളി, പിരായിരി പഞ്ചായത്തുകളിലെ രണ്ടു സ്ത്രീകള്‍ക്ക് രോഗം പകര്‍ന്നത് കണ്ണാടി സ്വദേശിയില്‍നിന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു. പത്തനംതിട്ടയില്‍ നാലുവയസുകാരനിലായിരുന്നു വകഭേദം കണ്ടെത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.