യുഎഇയില്‍ ഇന്ന് 1747 പേർക്കും ഒമാനില്‍ 2009 പേർക്കും കോവിഡ്

യുഎഇയില്‍ ഇന്ന് 1747 പേർക്കും ഒമാനില്‍ 2009 പേർക്കും കോവിഡ്

അബുദാബി: യുഎഇയില്‍ ഇന്ന് 1747 പേരില്‍ കോവിഡ് സ്ഥിരീകരിച്ചു. 1731 പേർ രോഗമുക്തി നേടി. നാല് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 302318 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് കേസ് 632,907 ആയി. ആകെ 1811 മരണം. 611442 പേർ രോഗമുക്തരായി.

ഒമാനില്‍ ഇന്ന് 44 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. 2009 പേരിൽ കോവിഡ് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 268545 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 3100 മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.