ദുബായ്: ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന എക്സ്പോ 2020യ്ക്കുളള ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. ഒരുതവണ പ്രവേശനം അനുവദിക്കുന്ന ടിക്കറ്റിന് 95 ദിർഹവും ആറുമാസത്തേക്ക് പ്രവേശനം അനുവദിക്കുന്ന ടിക്കറ്റിന് 495 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്.

ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് എക്സ്പോ അധികൃതർ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചത്. 2022 മാർച്ച് 31 വരെ ആറുമാസക്കാലമാണ് എക്സ്പോ നടക്കുക. 18 വയസിനു താഴെയുളളവർക്കും നിശ്ചയദാർഢ്യക്കാർക്കും പ്രവേശനം സൗജന്യമാണ്. ഇവരെ അനുഗമിക്കുന്ന ആള്‍ക്ക് 50 ശതമാനം ഇളവ് ലഭിക്കും.