ദുബായ്: ഇന്ത്യയിൽ നിന്നും ദുബായി ഉൾപ്പെടെ മാറ്റ് ഒരു എമിറേറ്റ്സിലേക്കും ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ സർവീസുകൾ ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ്. ഇന്ത്യയിലെ കോവിഡ് വ്യാപനം കണക്കിലെടുത്താണ് ഈ തീരുമാനം.

എന്നാൽ ഇന്നലെ ജൂലൈ 21 വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസ് ഉണ്ടാകില്ലെന്ന് എയർ ഇന്ത്യയും അറിയിച്ചിരുന്നു.നേരത്തെ ജൂലൈ ആറു വരെയായിരുന്നു ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസ് എയർ ഇന്ത്യ നിർത്തി വെച്ചിരുന്നത്. ആ തീരുമാനമാണ് ഇന്നലെ വീണ്ടും നീട്ടിയത്.
ഇന്ത്യയിൽ നിന്നു യുഎഇയിലേക്കു വരാൻ കാത്തിരിക്കുന്നവർക്ക് ഇതോടെ വീണ്ടും പ്രതീക്ഷ നഷ്ടപ്പെടുകയാണ്. യുഎഇയിലേക്കുള്ള വിമാന സർവീസ് ആരംഭിക്കുന്നതിലുള്ള അവ്യക്തത മലയാളികളടക്കമുള്ള പ്രവാസികളെ ആശങ്കയിലാക്കുന്നു.