ദുബായ്: ഒക്ടോബറില്‍ ആരംഭിക്കാനിരിക്കുന്ന എക്സ്പോ 2020യുടെ ഒരുക്കങ്ങള്‍ വിലയിരുത്തി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍. അറിവും യോഗ്യതയുമുളളവരുടെ ടീം എക്സ്പോ വലിയ വിജയമാക്കുന്നതിനുളള പരിശ്രമത്തിലാണ്. അവരുടെ കഠിനാധ്വാനം ചുമതലകള്‍ പൂർണ വിജയത്തിലെത്തിക്കുമെന്ന് ഉറപ്പുണ്ടെന്നും ഹംദാന്‍ പറഞ്ഞു.
ദുബായിൽ നടന്ന സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അംഗങ്ങളുടെ കൂടികാഴ്ചയില്‍ പങ്കെടുത്തതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പശ്ചാത്തലത്തില്‍ അംഗങ്ങളുടെ സുരക്ഷിതത്വവും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനുളള , ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ വാക്സിനേഷന്‍ ഉള്‍പ്പടെയുളള ശ്രമങ്ങളും പുരോഗമിക്കുകയാണ്.