ദുബായ്: ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ പേർക്ക് വാക്സിനെടുത്ത രാജ്യമായി യുഎഇ. ഇതുവരെ 15.5 മില്ല്യണ്‍ ഡോസാണ് രാജ്യത്ത് വിതരണം ചെയ്തത്. ബ്ലൂം ബെർഗ് വാക്സിന് വിവരങ്ങള്‍ അനുസരിച്ച് 72.1 ശതമാനം പേരും വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചു കഴിഞ്ഞു.
സീഷെല്‍സാണ് ഇക്കാര്യത്തില്‍ 71.7 ശതമാനവുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. പക്ഷെ അവിടെ ഒരുലക്ഷത്തില്‍ കുറവാണ് ജനസംഖ്യ. സ്വദേശി-വിദേശി വ്യത്യാസമില്ലാതെ സൗജന്യമായാണ് യുഎഇ വാക്സിന് നല്‍കുന്നത്.