അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 229-ാമത് സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ രണ്ട് കോടി ദിര്‍ഹം (40 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. ദുബായില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ രഞ്ജിത്ത് സോമരാജനെയാണ് ഇത്തവണത്തെ ഒന്നാം സമ്മാനം തേടിയെത്തിയത്.
ജൂണ്‍ 29-നാണ് അദ്ദേഹം സമ്മാനം നേടിയ 349886 നമ്പര്‍ ടിക്കറ്റ് വാങ്ങിയത്. ബിഗ് ടിക്കറ്റ് പ്രതിനിധി സമ്മാനവിവരം അറിയിക്കാന്‍ വിളിച്ചപ്പോള്‍ താന്‍ നറുക്കെടുപ്പ് കാണുകയാണെന്നും ഇപ്പോള്‍ കുടുംബത്തിനൊപ്പമാണെന്നും രഞ്ജിത്ത് പറഞ്ഞു. 10 സുഹൃത്തുക്കള്‍ക്കൊപ്പമാണ് രഞ്ജിത്ത് ടിക്കറ്റ് വാങ്ങിയത്.
കഴിഞ്ഞ നറുക്കെടുപ്പിലെ ഒന്നാം സമ്മാന വിജയിയാണ് ഇത്തവണത്തെ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്തത്.