ദുബായ് : പ്രമുഖ മാധ്യമ പ്രവർത്തകനും ഖലീജ് ടൈംസ് എഡിറ്റോറിയൽ ഡയറക്ടറുമായ ഐസക് ജോൺ പട്ടാണിപറമ്പിലിന് യു.എ.ഇയുടെ ഗോൾഡൻ വിസ.
ഗോൾഡൻ വിസക്ക് അർഹതയുള്ള മാധ്യമപ്രവർത്തകരുടെ ആദ്യ പട്ടികയിലാണ് ഐസക് ജോൺ ഇടംപിടിച്ചിട്ടുളളത്. കഴിഞ്ഞ നാലു പതിറ്റാണ്ടായി മാധ്യമ രംഗത്തെ സജീവ സാന്നിദ്ധ്യമാണ്. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന പല പ്രമുഖ സംഘടനകളുടെ സ്ഥാപകനും നിലവിൽ അവയുടെ പ്രമുഖ പദവികൾ വഹിക്കുന്നയാളുമാണ് ഐസക്.
ഭാര്യ എസ്താർ ഐസക്. ധന്യാ ജയസൺ, ദിപിൻ ഐസക് എന്നിവർ മക്കളാണ്