48 മണിക്കൂറിനുളളിലെ യാത്രാവിവരങ്ങള്‍ അറിയാന്‍ മാത്രം വിളിക്കൂ, എത്തിഹാദും എമിറേറ്റ്സും

48 മണിക്കൂറിനുളളിലെ യാത്രാവിവരങ്ങള്‍ അറിയാന്‍ മാത്രം വിളിക്കൂ, എത്തിഹാദും എമിറേറ്റ്സും


ദുബായ്: വിവരങ്ങളന്വേഷിച്ചുളള വിളികളുടെ ആധിക്യത്തെതുട‍ർന്ന് പുതിയ നിർദ്ദേശം നല്‍കിയിരിക്കുകയാണ് അബുദബി ആസ്ഥാനമായി പ്രവത്തിക്കുന്ന വിമാനകമ്പനിയായ എത്തിഹാദും ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സും . വിമാന ഷെഡ്യൂളുകളിലെ മാറ്റങ്ങളറിയാനും ഇന്ത്യയടക്കമുളള രാജ്യങ്ങളിലേക്കുളള യാത്രാവിവരങ്ങള്‍ അറിയാനും നിരവധി പേരാണ് വിളിക്കുന്നതെന്നാണ് ഇരുവിമാനകമ്പനികളും പറയുന്നത്. സമൂഹമാധ്യമപേജുകളിലും സമാന സ്ഥിതിയാണുളളത്. ഇതോടെയാണ് 48 മണിക്കൂറിനുളളിലെ വിമാനയാത്രാവിവരങ്ങള്‍ അറിയാന്‍ മാത്രം വിളിക്കുകയെന്ന് ഇരുവിമാനകമ്പനികളും യാത്രാക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.