ദുബായ്: യുഎഇയില്‍ ഇന്ന് 1552 പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 258483 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. നാല് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 1518 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 642601 പേർക്കാണ് കോവിഡ് രോഗബാധയുണ്ടായത്. 620812 പേർ രോഗമുക്തി നേടി. 1843 ആണ് മരണസംഖ്യ ഒമാനില്‍ ഇന്ന് 23 പേരുടെ മരണം സ്ഥിരീകരിച്ചു. 1824 പേരിലാണ് 24 മണിക്കൂറിനിടെ കോവിഡ് പുതുതായി റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 3339 പേരാണ് കോവിഡ് മൂലം മരിച്ചത്.
