ഷാർജ: ഭാരതത്തിന്റെ അപ്പസ്തോലനായ വി തോമാശ്ലീഹായുടെ ഓർമ പുതുക്കി ഭക്തി നിർഭരമായ ചടങ്ങുകളോടെ ഷാർജ സെ. മൈക്കിൾ കത്തോലിക്കാ ദേവാലയത്തിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു. ജൂലൈ 3 ശനിയാഴ്ച രാവിലെ നടന്ന തിരുക്കർമങ്ങളിലും സ്നേഹവിരുന്നിലും ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദേവാലയത്തിന് പുറമെ പാരീഷ് ഹാളിലും, ചാപ്പലുകളിലും, ക്ലാസ് മുറികളിലുമിരുന്നാണ് വിശ്വാസികൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തത്.
തിരുന്നാൾ ദിവസത്തെ തിരുക്കർമ്മങ്ങൾക്ക് ഫാ അലക്സ് വാച്ചാപറമ്പിൽ, ഫാ പീറ്റർ പി എം, ഫാ ജോസ് വട്ടുകുളത്തിൽ, ഫാ അരുൺ രാജ് എന്നിവർ നേതൃത്വം നൽകി.