ദുബായ്: എക്സ്പോ 2020 യുടെ വിജയത്തിനായുളള പ്രവർത്തനങ്ങളില്‍ യുഎഇയടെ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുളള ബിന്‍ സയ്യീദ് അല്‍ നഹ്യാനെ അഭിനന്ദിച്ച് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. എക്സ്പോ 2020യ്ക്കായി തുടക്കം മുതല്‍ അന്താരാഷ്ട്രതലത്തില്‍ നടത്തിയ ഇടപെടലുകള്‍ പ്രശംസനീയമാണ്. ഇപ്പോള്‍ കൗണ്ട്ഡൗണ്‍ ആരംഭിച്ച ഈ വേളയിലും അദ്ദേഹം അത് തുടർന്ന് കൊണ്ടിരിക്കുന്നു, നന്ദി സഹോദരാ, ഷെയ്ഖ് അബ്ദുളള ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍റെ ഫോട്ടോകള്‍ പങ്കുവച്ചുകൊണ്ട് ഷെയ്ഖ് മുഹമ്മദ് കുറിച്ചു.
