ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന് ആശംസകളുമായി മോദി

ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന് ആശംസകളുമായി മോദി

ന്യൂഡൽഹി: രണ്ടാം തവണയും ന്യൂസിലാൻഡ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ജസീന്ത ആർഡേന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അടുത്ത തലത്തിലേക്ക് ഉയർത്തിക്കൊണ്ട് സഹകരിച്ചു പ്രവർ ത്തിക്കുന്നതിനായി കാത്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ പഴയ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

രണ്ടാം തവണയാണ് ജസീന്ത ന്യൂസിലൻഡ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. മൂന്നിൽ രണ്ടുഭാഗം വോട്ടെണ്ണിക്കഴിയുമ്പോൾ 49.2 ശതമാനം വോട്ടുകളോടെ 120 സീറ്റുകളിൽ 64-ഉം ജസീന്തയുടെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി സ്വന്തമാക്കി. 1996-നുശേഷം ന്യൂസീലൻഡിൽ ആദ്യമായാണ് ഒരു കക്ഷി വ്യക്തമായ ഭൂരിപക്ഷം സ്വന്തമാക്കുന്നത്. ഇതുവരെ കൂട്ടുകക്ഷി മുന്നണികളാണ് രാജ്യം ഭരിച്ചിരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.