യു.എസ് തെരഞ്ഞെടുപ്പ്: 2.2 മില്യൺ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പരസ്യങ്ങൾ നീക്കംചെയ്തു

യു.എസ് തെരഞ്ഞെടുപ്പ്: 2.2 മില്യൺ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പരസ്യങ്ങൾ നീക്കംചെയ്തു

ന്യൂയോർക്ക്: യു.എസ് തെരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമായി 2.2 മില്യൺ പരസ്യങ്ങളും 120,000 പോസ്റ്റുകളും നീക്കംചെയ്തു. വോട്ടിങ്ങിനെ സ്വാധീനിക്കുന്നതാണെന്ന് വിലയിരുത്തിയാണ് നടപടി. ഫേസ്ബുക്ക് വൈസ് പ്രസിഡന്റെ നിക്ക് ക്ലെഗാണ് ഇക്കാര്യം അറിയിച്ചത്. നിരവധി പോസ്റ്റുകൾ വ്യാജമാണെന്ന് കണ്ടത്തി. അതിന് മുന്നറിയിപ്പ് നൽകുകയും ചെയ്‌തിട്ടുണ്ടെന്ന് ഫേസ്ബുക്ക് അറിയിച്ചു.

2016 ൽ ഡോണൾഡ് ട്രംപ് വിജയിച്ച തെരഞ്ഞെടുപ്പിൽ ഫേസ്ബുക്കിലൂടെ വോട്ടർമാരെ സ്വാധീനിക്കാനയി റഷ്യ ഇടപ്പെട്ടുവെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. 2016 ബ്രിട്ടനിലെ ജനഹിത പരിശോധന സമയത്തും ഫേസ്ബുക്കിനെതിരെ സമാന ആരോപണം ഉയർന്നിരുന്നു. ഫേസ്ബുക്കിൽ സുരക്ഷ ഒരുക്കാൻ ആയി 35,000 ത്തോളം ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളതെന്ന് വൈസ് പ്രസിഡൻറ് ക്ലെഗ് പറഞ്ഞു.

വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്താൻ 70 ഓളം മാധ്യമ സ്ഥാപനങ്ങളുമായി കരാർ ഒപ്പിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സഹായത്തോടെ വ്യാജ അക്കൗണ്ടുകളിൽ നിന്നുള്ള കോടിക്കണക്കിന് പോസ്റ്റുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.