ദുബായ്: ജബല്‍ അലി തുറമുഖത്ത് കപ്പലിലെ കണ്ടെയ്‌നറിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമായി. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് തുറമുഖത്ത് കണ്ടെയ്‌നര്‍ കപ്പലില്‍ സ്‌ഫോടനവും തീപിടുത്തവുമുണ്ടായത്.
തീപിടുത്തം നിയന്ത്രണ വിധേയമായതായും ആളപായമില്ലെന്നും ദുബായ് പോലീസ് കമാന്റര്‍ ഇന്‍ ചീഫ് ലഫ്റ്റനന്റ് ജനറല്‍ അബ്ദുളള ഖലീഫ അല്‍ മാരി അറിയിച്ചു. തണുപ്പിക്കല്‍ പ്രക്രിയ നടക്കുകയാണെന്നും തീ നിയന്ത്രണ വിധേയമാണെന്നും ദുബായ് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ മേജര്‍ ജനറല്‍ റാഷിദ് അല്‍ താനി അല്‍ മട്രൂഷി അറിയിച്ചു. സ്‌ഫോടനത്തിന്റെ പ്രകമ്പനം പലയിടങ്ങളിലുമുണ്ടായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.