തുർക്കിക്കെതിരെ ഉപരോധം ആവശ്യപ്പെട്ടു മനുഷ്യാവകാശ സംഘടനകൾ രംഗത്ത്

തുർക്കിക്കെതിരെ ഉപരോധം ആവശ്യപ്പെട്ടു മനുഷ്യാവകാശ സംഘടനകൾ രംഗത്ത്

വാഷിംഗ്ടൺ: തുര്‍ക്കിയുടെ ക്രൈസ്തവവിരുദ്ധതക്കെതിരെ ഉപരോധമേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി സംഘടനകൾ . ട്രംപ് ഭരണകൂടത്തോടാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത് . ‘ഇന്‍ ഡിഫന്‍സ് ഓഫ് ക്രിസ്റ്റ്യന്‍സ്’ എന്ന സംഘടന സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചക്കിടയിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത് . “തുര്‍ക്കി മറ്റൊരു ക്രിസ്ത്യന്‍ വംശഹത്യ നടത്തിക്കൊണ്ടിരിക്കുന്നു, എന്തുകൊണ്ടാണ് അമേരിക്കൻ ഭരണകൂടം നിശബ്ദമായിരിക്കുന്നത്?” എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ചർച്ച. ക്രൈസ്തവര്‍ക്കെതിരായ ശത്രുതയാണ് തുര്‍ക്കിയുടെ നടപടിക്ക് പിന്നിലെ കാരണമെന്ന മുന്നറിയിപ്പും ചര്‍ച്ചയില്‍ പങ്കെടുത്ത നേതാക്കള്‍ നല്‍കി.

ക്രൈസ്തവർക്കെതിരായ തുര്‍ക്കിയുടെ ശത്രുതയുടെ വെളിച്ചത്തില്‍, തുര്‍ക്കിക്കെതിരെ ശക്തമായ ഉപരോധമേര്‍പ്പെടുത്തണമെന്നും അമേരിക്കയുടെ നിലവിലെ തുര്‍ക്കിയെ സംബന്ധിച്ചുള്ള നയം പ്രാവർത്തികമല്ലെന്നും ഇന്‍ ഡിഫന്‍സ് ഓഫ് ക്രിസ്റ്റ്യന്‍സ് പ്രസിഡന്റ് തൗഫീക്ക് ബക്ലീനി ആവശ്യപ്പെട്ടു . അര്‍മേനിയ - അസര്‍ബൈജാന്‍ സംഘര്‍ഷത്തില്‍ തുര്‍ക്കി നടത്തുന്ന പക്ഷപാതപരമായ ഇടപെടലുകളായിരുന്നു പ്രധാനമായും ചർച്ച ചെയ്തത് . അര്‍മേനിയയിലെ വിവിധ ദേവാലയങ്ങളില്‍ നടന്ന തീവ്രവാദി ഷെല്ലാക്രമണങ്ങളുടെ പിന്നിലും തുര്‍ക്കിക്ക് പങ്കുണ്ടെന്നും അര്‍മേനിയന്‍ ജനതയോട് മാത്രമല്ല, ലോകത്തുള്ള ക്രൈസ്തവരോട് മുഴുവൻ അവർക്കു ശത്രുത ആണെന്നും നേതാക്കൾ ആരോപിച്ചു . അന്താരാഷ്‌ട്ര കരാറുകള്‍ ലംഘിച്ചതിനാൽ തുര്‍ക്കിക്കെതിരെ ഉപരോധമേര്‍പ്പെടുത്തണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ ചിലര്‍ ആവശ്യപ്പെടുകയുണ്ടായി. ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായ അര്‍മേനിയക്കെതിരെ പോരാടുവാന്‍ മുന്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് അംഗങ്ങളായ തീവ്രവാദികളെ തുര്‍ക്കി സിറിയയില്‍ നിന്നും കയറ്റിവിട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട് . ഹാഗിയ സോഫിയ ക്രൈസ്തവ ദേവാലയത്തെ മുസ്ലീം പള്ളിയാക്കി പരിവര്‍ത്തനം ചെയ്ത നടപടിയും വിമർശിക്കപ്പെട്ടു. തുര്‍ക്കിക്കെതിരെ ഉപരോധമേര്‍പ്പെടുത്തേണ്ടത് അത്യാവശ്യമായിരിക്കുകയാണെന്ന അഭിപ്രായം ആഗോളതലത്തില്‍ തന്നെ പ്രബലപ്പെടുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.