അബുദബി: യാസ് ദ്വീപിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാർത്ഥി മരിച്ചു.കണ്ണൂർ സ്വദേശിയും യു.കെയിൽ എയർക്രാഫ്റ്റ് മെയിൻറനൻസ് എൻജിനീയറിങ് ഒന്നാം വർഷ വിദ്യാർഥിയുമായ മുഹമ്മദ് ഇബാദ് അജ്മൽ ആണ് മരിച്ചത്. 18 വയസായിരുന്നു. അജ്മൽ ഡ്രൈവ് ചെയ്ത കാർ റോഡരികിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ പോലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. എത്തിസലാത്തിലെ എൻജിനീയറിങ് ടെക്നോളജി വിഭാഗം ഉദ്യോഗസ്ഥനായ അജ്മൽ റഷീദിന്റേയും നബീലയുടെയും മകനാണ്.