അബുദബി: ലോകത്ത് ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി യുഎഇ. ഗ്ലോബല്‍ ഫിനാന്‍സ് മാഗസിനാണ് പട്ടിക പുറത്തിറക്കിയത്. 134 രാജ്യങ്ങളില്‍ ഐസ് ലാന്റാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. വിവിധ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ് നടന്നത്. ലോകത്ത് തന്നെ ഏറ്റവും ഉയർന്ന ശരാശരിയില്‍ കോവിഡ് വാക്സിന് വിതരണം നടത്തിയതാണ് യുഎഇയ്ക്ക് നേട്ടമായത്. ഖത്തറിനാണ് മൂന്നാം സ്ഥാനം. ജിസിസി രാജ്യങ്ങളെല്ലാം ആദ്യ 25 ല്‍ ഇടം നേടി. ഇന്ത്യ പട്ടികയില്‍ 91 ആം സ്ഥാനത്താണ്.