തിരുവനന്തപുരം: സ്ത്രീധന സമ്പ്രദായങ്ങള്‍ക്കും ഗാര്‍ഹിക പീഡനങ്ങള്‍ക്കുമെതിരെ ബോധവല്‍ക്കര ഹ്രസ്വചിത്രവുമായി ഫെഫ്ക.1.25 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ എസ്തര്‍ അനില്‍, ശ്രീകാന്ത് മുരളി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. സന്ദേശവുമായി മഞ്ജു വാര്യരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്‌ക്കൊപ്പം ഇന്ത്യന്‍ ആഡ്ഫിലിം മേക്കേഴ്‌സും ഹ്രസ്വചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയായിട്ടുണ്ട്. വനിതാ ശിശുവികസന വകുപ്പിനുവേണ്ടിയാണ് ചിത്രം ചെയ്തിരിക്കുന്നത്.