സിക്ക വൈറസ്: അമിത ഭീതി വേണ്ടെന്ന് മന്ത്രി വീണ ജോര്‍ജ്

സിക്ക വൈറസ്: അമിത ഭീതി വേണ്ടെന്ന് മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: സിക്ക വൈറസിന്റെ കാര്യത്തില്‍ അമിത ഭീതി വേണ്ടെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇന്നലെ ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കം 13 പേര്‍ക്ക് സിക്ക രോഗം സ്ഥിരീകരിച്ചു. ഇതിനായി കൃത്യമായ അക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നെന്നും മന്ത്രി പറഞ്ഞു.

കൊതുക് നശീകരണവും പരിസര ശുചിത്വവും രോഗ പ്രതിരോധത്തില്‍ പ്രധാനമാണ്. ഇത് ഒരു തരം പനിയാണ് എന്നാല്‍ ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രവര്‍ത്തനം പ്രതിരോധത്തിനായി ഉറപ്പ് വരുത്തും. മഴക്കാല രോഗങ്ങളും മരണങ്ങളും ഇത്തവണ കുറവായിരുന്നുവെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.