ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുളള യാത്ര സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ ചില വിമാന കമ്പനികള്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ജൂലൈ 15 മുതലുളള ടിക്കറ്റ് ബുക്കിംഗാണ് ആരംഭിച്ചിട്ടുളളത്.
വിസ്താര, എമിറേറ്റ്സ്, ഫ്ളൈ ദുബായ് തുടങ്ങിയ കമ്പനികളും ടിക്കറ്റുകള്‍ നല്‍കുന്നത് ആരംഭിച്ചിട്ടുണ്ട്. വിസ്താരയില് മുംബൈയില്‍ നിന്ന് ദുബായിലേക്കുളള ടിക്കറ്റ് ബുക്കിംഗാണ് ആരംഭിച്ചത്.