എക്സ്പോ 2020 ഇന്ത്യന്‍ പവലിയന്‍ അടുത്തമാസത്തോടെ

എക്സ്പോ 2020 ഇന്ത്യന്‍ പവലിയന്‍ അടുത്തമാസത്തോടെ

ദുബായ്: ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന എക്സ്പോ 2020യിലെ സജീവ പങ്കാളിയാണ് ഇന്ത്യ. ഇന്ത്യന്‍ പവലിയന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. അടുത്തമാസത്തോടെ പവലിയന്‍ സജ്ജമാകുമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയും എക്‌സ്‌പോ മേധാവിയുമായ റീം അല്‍ ഹാഷിമിയുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ കൂടിക്കാഴ്ച നടത്തി.



ഓരോ രാജ്യത്തിന്റെ സംസ്കാരവും പൈതൃകവും അതോടൊപ്പം തന്നെ ശാസ്ത്രമുന്നേറ്റങ്ങളും പ്രതിഫലക്കുന്നതാണ് പവലിയനുകള്‍. ഇന്ത്യയും മികച്ച പവലിയനാണ് നിർമ്മിക്കുന്നതെന്ന് ഇന്ത്യന്‍ സംഘം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം കൂടുതല്‍ ദൃഢമായതായും കൂടികാഴ്ചയില്‍ വിലയിരുത്തി. യുഎഇയിലെ ഇന്ത്യന്‍ അംബാസഡന്‍ പവന്‍ കപൂര്‍, കൊമേഴ്‌സ് ആന്‍ഡ് കമ്മീഷണര്‍ ജനറല്‍ അഡീഷനല്‍ സെക്രട്ടറി എസ്. കിഷോര്‍ തുടങ്ങിയവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.