തിരുവനന്തപുരം: ഇന്ധനവില ഇന്നും വർധനവ്. പെട്രോളിന് 35 പൈസയും, ഡീസലിന് 27 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഈ മാസം ആറാം തവണയാണ് ഇന്ധനവില കൂട്ടുന്നത്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 102 രൂപ 89 പൈസയും, ഡീസലിന് 96 രൂപ 47 പൈസയുമാണ് ഇന്നത്തെ വില.
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.01 രൂപയും, ഡീസലിന് 94.71 രൂപയുമായി. കോഴിക്കോട് പെട്രോളിന് 101.38 രൂപയും, ഡീസലിന് 95.08 രൂപയുമാണ് ശനിയാഴ്ചത്തെ വില.