മനാമ : കേരള റീജിയണൽ ലാറ്റിൻ കത്തോലിക്ക കൗൺസിൽ (കെആർഎൽസിസി) ബഹ്റൈൻ യൂണിറ്റിന്റെ ആഭിമുഘ്യത്തിൽ ഫാ. സ്റ്റാൻ സ്വാമിയുടെ അകാല നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു. യോഗത്തിൽ ജോൺസൺ ജോസഫ് അധ്യക്ഷത വഹിച്ചു.
ഫാ. സ്റ്റാൻ സ്വാമിയുടെ മരണം ഒറ്റപ്പെട്ട സംഭവമല്ലെന്നും ഈ രാജ്യത്തു നടമാടിക്കൊണ്ടിരിക്കുന്ന ഭീകരതയുടെ ഒരു അടയാളം കൂടിയാണെന്നും ഇത്തരത്തിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ഇനിയും അനുവദിച്ചു കൊടുത്തു കൂടാ എന്നും യോഗത്തിന്റെ ഉത്ഘാടനം നിർവഹിച്ചു കെആർഎൽസിസി സംസ്ഥാന ജനറൽ സെക്രട്ടറി ഫാ തോമസ് തറയിൽ സംസാരിച്ചു.
കെആർഎൽസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് മുഘ്യ പ്രഭാഷണം നടത്തി. ആലപ്പുഴ രൂപതയുടെ അന്തർദേശിയ പ്രവാസി സംഘടനയുടെ ജനറൽ സെക്രട്ടറി പോൾ ഗ്രിഗറി അനുശോചനം അറിയിച്ചു. ജോൺ, പീറ്റർ സോളമൻ, പ്രവീൺ മാടായി , സനു ജോൺ, പ്രവീൺ പിലാത്തറ, ശശി, ഷൈജു, സെബാസ്റ്റ്യൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.