തിരുവനന്തപുരം: മിക്‌സ്ചര്‍ തൊണ്ടയില്‍ കുരുങ്ങി ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി നിവേദിതയാണ് മരിച്ചത്.
ഇന്നലെയാണ് സംഭവം. കുട്ടി മിക്‌സ്ചര്‍ കഴിച്ചുകൊണ്ടിരിക്കെ തൊണ്ടയില്‍ കുരുങ്ങി ശ്വാസം മുട്ടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃക്കണ്ണാപുരം സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ രാജേഷിന്റെ ഏക മകളാണ് നിവേദിത.