ബി ടെക് പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ നിര്‍ദേശം

ബി ടെക് പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ നിര്‍ദേശം

തിരുവനന്തപുരം: ബി ടെക് പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ എ.ഐ.സി.ടി.ഇയുടെ നിര്‍ദേശം. കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പരാതിയിലാണ് നിര്‍ദേശം. ഓണ്‍ലൈനായി പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയും ഓണ്‍ലൈനായി മതിയെന്നാണ് നിര്‍ദേശം.

സാങ്കേതിക സര്‍വകലാശാലക്കാണ് നിര്‍ദേശം നല്‍കിയത്. എന്നാല്‍ എ.ഐ.സി.ടിയുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു നിര്‍ദേശം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സാങ്കേതിക സര്‍വകലാശാല അധികൃതര്‍ പറയുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.