ദുബായ്: വീഡിയോയിലൂടെ പോലീസിനെ അപമാനിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. സൈബർ നിയമപ്രകാരമാണ് അറസ്റ്റ്. സമൂഹമാധ്യമങ്ങളിലൂടെ മറ്റൊരാളെ അപമാനിക്കുകയോ സഭ്യമല്ലാത്ത തരത്തില്‍ സംസാരിക്കുകയോ ചെയ്താല്‍ ജയില്‍ ശിക്ഷയും 2,50000 ദിർഹം മുതല്‍ 5,00000 ദിർഹം വരെ പിഴയുമാണ് ശിക്ഷ. സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്താലും പിഴയും ശിക്ഷയും കിട്ടും. അശ്ലീല പദപ്രയോഗങ്ങളിലൂടെ പോലീസിനെ അപമാനിക്കുകയും ഭീഷണിപ്പെടുത്തിയുമുളള വീഡിയോ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളില്‍ അപ്ലോഡ് ചെയ്യുകയുമായിരുന്നുവെന്ന് ദുബായ് പോലീസ് ട്വീറ്റില്‍ അറിയിച്ചു. ഇയാളുടെ ഫോട്ടോയും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.