തൃശൂര്‍: വുഹാനില്‍ നിന്ന് ആദ്യമായി കോവിഡ് ബാധിച്ച മലയാളി പെണ്‍കുട്ടിക്ക് വീണ്ടും രോഗം. വുഹാന്‍ സര്‍വകലാശാലയിലെ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ തൃശൂര്‍ സ്വദേശിനിക്കാണ് നാലു ദിവസം മുമ്പ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്.
പഠന സംബന്ധമായ ആവശ്യത്തിന് ഡല്‍ഹിയിലേക്കു പോകാന്‍ വിമാനത്താവളത്തില്‍ എത്തുന്നതിന് മുമ്പായി നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. എന്നാല്‍ കാര്യമായ ലക്ഷണങ്ങളുണ്ടായിരുന്നില്ല. തൃശൂരിലെ വീട്ടില്‍ ക്വാറന്റീനിലാണ് പെണ്‍കുട്ടി ഇപ്പോള്‍.