അബുദബി: പൊതു സ്ഥലങ്ങളില്‍ സൗജന്യമായി ലഭിക്കുന്ന വൈഫൈ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധവേണമെന്ന് അബുദബിയുടെ ഡിജിറ്റല്‍ അതോറിറ്റിയുടെ മുന്നറിയിപ്പ്. സൈബർ തട്ടിപ്പുകളില്‍ പെട്ട് പോകരുത്. എപ്പോഴും പൊതു സ്ഥലങ്ങളില്‍ സ്വകാര്യ ഡേറ്റ ഉപയോഗിക്കുന്നതാണ് സുരക്ഷിതം. പൊതുസ്ഥലങ്ങളില്‍ ലഭ്യമാകുന്ന വൈഫൈ നിരവധി പേരാണ് ഒരേ സമയം ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ അപകടസാധ്യതയും കൂടുതലാണ്. പരിചിതമല്ലാത്ത ഇമെയിലുകളും എസ്എംഎസ് സന്ദേശങ്ങളും തുറക്കരുതെന്നും അധികൃതർ അറിയിച്ചു.