ദുബായ്: യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് ആറ് മരണം റിപ്പോർട്ട് ചെയ്തു. 1522 പേർക്ക് പുതുതായി രോഗബാധ റിപ്പോർട്ട് ചെയ്തു. 1485 പേരാണ് രോഗമുക്തരായത്. 20114 ആണ് ആക്ടീവ് കേസുകള്‍. രാജ്യത്ത് ഇതുവരെ 653284 പേരാണ് കോവിഡ് ബാധിച്ചത്. 631294 പേരാണ് രോഗമുക്തി നേടിയത്. 1876 പേർ മരിച്ചു. രാജ്യത്ത് ഇതുവരെ 61.2 മില്ല്യണ്‍ ടെസ്റ്റുകളാണ് നടത്തിയിട്ടുളളത്.
